കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്‍ബുക്കിലെ സ്റ്റാര്‍ യേശുക്രിസ്തു

  • By Nisha Bose
Google Oneindia Malayalam News

Jesus
ലണ്ടന്‍: ഫേസ്‍ബുക്കിലെ നമ്പര്‍ വണ്‍ താരം ആരായിരിക്കും? മനസ്സിലൂടെ ലേഡി ഗാഗ, മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്നിവരുടെ പേരുകളാവും മിന്നി മറയുക. എന്നാല്‍ യേശുക്രിസ്തുവാണ് ഫേസ്‍ബുക്കിലെ യഥാര്‍ത്ഥ താരമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഫേസ്ബുക്കിലെ ഏറ്റവും ആക്ടീവായ പേജ് ജീസസ് ഡെയ്‌ലി ആണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്ദര്‍ശിയ്ക്കുന്നതും ഈ പേജ് തന്നെ. 'ലൈക്ക്'കളുടെ എണ്ണത്തിലും ജീസസ് ഡെയിലി മുന്‍പന്തിയിലാണ്.

വടക്കന്‍ കരോലീനക്കാരനായ ഒരു ഡോക്ടറാണ് ഈ പേജ് തുടങ്ങിയത്. ഒരു ഹോബി എന്ന നിലയ്ക്കാണ് താന്‍ ജീസസ് ഡെയ്‌ലി തുടങ്ങിയതെന്ന് ഡോക്ടര്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ ബൈബിളില്‍ നിന്നുള്ള വചനങ്ങള്‍ പോസ്റ്റ് ചെയ്യുമായിരുന്നു. പിന്നീട് പേജിലെ സന്ദര്‍ശകര്‍ പ്രാര്‍ഥനാ അപേക്ഷകള്‍ പോസ്റ്റ് ചെയ്തു തുടങ്ങി. അവിടെ നിന്ന് പതിയെ പേജിലെ സന്ദര്‍ശകരുടെ എണ്ണം കൂടുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

എന്തായാലും ഫാന്‍സിന്റെ എണ്ണത്തില്‍ ലേഡി ഗാഗയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ക്രിസ്തുവിനായിട്ടില്ല. 42,713,559 ഫാന്‍സുള്ള ഗാഗ തന്നെയാണ് മുന്നില്‍.

English summary
The biggest star on Facebook is not Lady Gaga, or Justin Bieber, or the site’s founder, Mark Zuckerberg. It’s Jesus. All Facebook, a website that follows Facebook’s traffic, says a page called Jesus Daily has, for at least 18 weeks in a row, come out easily in first place among the site’s “most engaging pages.”,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X