വാഷിംങ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം വാര്‍ത്ത തന്നെ സന്തോഷിപ്പിച്ചില്ലെന്ന് ജോര്‍ജ് ബുഷ്. ഒരു ഡോക്യൂമെന്ററിയിലാണ് ബുഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രമുഖ ഡോക്യുമെന്റേറിയന്‍ പീറ്റര്‍ ഷാനല്‍ ആണ് സിഎന്‍ എന്‍ ടിവിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാദന്റെ മരണവാര്‍ത്തയില്‍ സന്തോഷിയ്ക്കാനുള്ള ഒന്നും തന്നെയുണ്ടെന്ന് എനിയ്ക്ക് തോന്നിയില്ല എന്നാണ് ബുഷ് പറയുന്നത്. പ്രസിഡന്റ് ബരാക് ഒബാമയില്‍ നിന്ന് ലാദന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇതൊരു വിജയോത്സവമല്ലെന്നും ചെറുതായി സന്തോഷിയ്ക്കാനുള്ള വക പോലും താന്‍ കാണുന്നില്ലെന്നുമാണ് ബുഷ് പ്രതികരിച്ചത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷാനല്‍ ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച വാര്‍ത്ത അറിയുമ്പോള്‍ ബുഷ് ഫ്‌ളോറിഡയിലെ ഒരു ക്ലാസ്മുറിയിലായിരുന്നു. ആദ്യം പൈലറ്റിന്റെ പിഴവു മൂലം ഏതോ ചെറുവിമാനം നിയന്ത്രണം വിട്ടിടിച്ചതായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ബുഷ് ഡോക്യുമെന്ററിയില്‍ പറയുന്നു. പിന്നീടാണ് നിജസ്ഥിതി അറിഞ്ഞത്.
Osama bin Laden’s death brought little comfort to George W. Bush, who told a documentary maker he experienced no pleasure when he heard about the death of the al-Qaida leader. Documentarian Peter Schnall told CNN on Monday, "He was sitting in a restaurant in Dallas when the Secret Service told him that President (Barack) Obama wanted to speak to him. He then learned about the assassination.