പാകിസ്താനില്‍ സ്‌ഫോടനം, 25 മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 25 പേര്‍ മരിച്ചു. 55 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
റിക്ഷയില്‍ സ്ഥാപിച്ച ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. തൊട്ടുപിറകെ മറ്റൊരു കെട്ടിടത്തിനുള്ളില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായി. ഇതിനോടൊപ്പം തന്നെ രണ്ടു പേര്‍ വിവേചനരഹിതമായ നടത്തിയ വെടിവെപ്പും മരണസംഖ്യ ഉയര്‍ത്തി.
അല്‍ക്വയ്ദ നേതാവ് യൂനിസ് അല്‍ മൊറിത്താനിയെ ക്വറ്റയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം കൊടുത്ത ബ്രിഗേഡിയര്‍ ഫാറുഖ് ഷെഹ്‌സാദിന്റെ വീട്ടിലാണ് ചാവേറാക്രമണമുണ്ടായത്. ഷെഹ്‌സാദിന്റെ ഭാര്യ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications