ഇന്ത്യയില്‍ നിക്ഷേപിക്കുന്ന രാജ്യങ്ങള്‍?
വിദേശനിക്ഷേപസ്ഥാപനങ്ങളാണ് ഇന്ന് ഒരു പരിധിവരെ ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് നിക്ഷേപമൊഴുകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
മൗറീഷ്യസിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. 247092 കോടി രൂപയാണ് ഈ രാജ്യത്തുനിന്നും ഇന്ത്യയിലേക്കൊഴുകുന്നത്. ഇരട്ടനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനാല്‍ കമ്പനികള്‍ മൗറീഷ്യസിലൂടെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതാണ് കാരണം.
രണ്ടാം സ്ഥാനത്തുള്ള സിങ്കപ്പൂരില്‍ നിന്ന് 58090 കോടി രൂപയാണെത്തുന്നത്. ടെലികമ്യൂണിക്കേഷന്‍, സേവനമേഖല, ഊര്‍ജ്ജം, എണ്ണ, മേഖലകളിലാണ് ഈ രാജ്യത്തില്‍ നിന്നുള്ള നിക്ഷേപം. 42898 കോടിയുടെ നിക്ഷേപമുള്ള അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്, ജപ്പാന്‍, സൈപ്രസ്, ജര്‍മനി, ഫ്രാന്‍സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്.












Click it and Unblock the Notifications