കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യപണപ്പെരുപ്പം 9.55ല്‍

Google Oneindia Malayalam News

Food Inflation
ന്യൂഡല്‍ഹി: ഭക്ഷ്യപണപ്പെരുപ്പത്തില്‍ നേരിയ കുറവ്. രാജ്യത്തെ മൊത്ത വില സൂചിക(ഡബ്ല്യ.പി.ഐ) ആഗസ്ത് 27ന് അവസാനിച്ച ആഴ്ചയില്‍ 9.55 ശതമാനമാണ്. ഇതിനു തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 10.05 ആയിരുന്നു.

പയറുവര്‍ഗ്ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഉള്ളിയുടെയും ഉരുളകിഴങ്ങിന്റെയും വില കൂടി.

വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 16.57 ശതമാനവും പച്ചക്കറികളുടെ കാര്യത്തില്‍ 22.43ശതമാനവും കൂടിയിട്ടുണ്ട്. മുട്ട, മാംസം, മല്‍സ്യം എന്നിവയുടെ വിലയില്‍ 7.26 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്.

തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലേക്ക് നീങ്ങിയത് റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന ആശങ്കള്‍ സജീവമാക്കിയിരുന്നു.

English summary
Food inflation fell to a single-digit at 9.55 per cent for the week ended August 27 after breaching the double-digit mark in the previous week, with prices of all items, barring pulses and wheat, going up on an annual basis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X