സ്വര്‍ണം പണയപ്പെടുത്തി വരുമാനം നേടാം

ലോക്കര്‍ x പണയം
വ്യക്തിഗത വായ്പകള്‍ക്ക് 14 ശതമാനത്തിനു മുകളില്‍ പലിശ നല്‍കേണ്ടി വരുമ്പോള്‍ അഞ്ചു ശതമാനത്തിനോ ആറു ശതമാനത്തിനോ സ്വര്‍ണ പണയത്തില്‍ പണം കടം കിട്ടും. ഇന്നത്തെ സാഹചര്യത്തില്‍ സ്വര്‍ണം ലോക്കറില്‍ വയ്ക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പണയം വയ്ക്കുന്നത്.
കാരണം ലോക്കറില്‍ വയ്ക്കുന്ന സ്വര്‍ണ്ണം എത്രയാണെന്നതിന് നമ്മുടെ കൈയില്‍ മാത്രമാണ് കണക്കുള്ളത്. കവര്‍ച്ചയോ തീപ്പിടുത്തമോ ഉണ്ടായാല്‍ ബാങ്ക് നല്‍കുന്ന നഷ്ടപരിഹാരത്തിനു മാത്രമേ നമുക്ക് അവകാശമുള്ളൂ.
എന്നാല്‍ പണയം വയ്ക്കുമ്പോള്‍ ഇത്ര ഗ്രാം പണയം വച്ചുവെന്നതിന് രേഖയുണ്ട്. കൂടാതെ ചുരുങ്ങിയ ചെലവില്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കും.ഇനി ആവശ്യങ്ങളൊന്നുമില്ലെങ്കിലും സ്വര്‍ണം സുരക്ഷിതമാവട്ടെയെന്നു കരുതി പണയം വയ്ക്കാം.
പണം എങ്ങനെ നിക്ഷേപിക്കണം?
പണം വീട്ടിലെ വയസ്സായ ആരുടെയെങ്കിലും പേരില്‍ ഫിക്‌സഡ് നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ചെറിയൊരു സ്ഥിരവരുമാനം ലഭിക്കും. മുതിര്‍ന്ന അംഗത്തിന്റേതെന്ന് പറയാന്‍ കാരണം പരമാവധി പലിശ ലഭിക്കുമെന്നതിനാലാണ്.
നിക്ഷേപത്തിനുള്ള മറ്റു മാര്‍ഗ്ഗങ്ങല്‍ സ്വീകരിക്കുന്നതിലും തെറ്റില്ല. ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളിലും മ്യൂച്ചല്‍ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിക്കാവുന്നതാണ്. കടപ്പത്രങ്ങളാണെങ്കില്‍ ഫിക്‌സഡ് പോലെ പ്രവര്‍ത്തിക്കും. 12 ശതമാനത്തിലധികം ലാഭവിഹിതം ലഭിക്കുകയും ചെയ്യും.
ഓഹരി വിപണിയെ സംബന്ധിച്ചാണ് ഏറ്റവും അനുയോജ്യമായ സമയാണ് ഇത്. സ്വര്‍ണം പണയപ്പെടുത്തി ഒരു ലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ നിങ്ങളുടെ വരുമാനം 50 ശതമാനത്തിനു മുകളിലായിരിക്കും. ഒരു ലക്ഷത്തിന് ബാങ്കില്‍ പലിശ ഇനത്തില്‍ നല്‍കേണ്ട തുക വെറും 6000 രൂപയാണ്.
അതേ സമയം ഒരു ലക്ഷം രൂപയ്ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് ലെവലില്‍ ഓഹരി വാങ്ങുകയാണെങ്കില്‍ 25 ശതമാനത്തിലധികം വര്‍ധനവ് പ്രതീക്ഷിക്കാം. കൂടാതെ ഒരു വര്‍ഷം കൊണ്ട് സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടാവുന്ന വര്‍ധനവും നിങ്ങള്‍ക്കു സ്വന്തം.












Click it and Unblock the Notifications