റഷ്യന്‍ വിമാനദുരന്തത്തിനു കാരണം മോശം ഇന്ധനം?
മോസ്‌കോ: റഷ്യയില്‍ ഐസ് ഹോക്കി താരങ്ങളടക്കം 44 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിനു കാരണം മോശം ഇന്ധനമാണെന്ന് പ്രാഥമിക നിഗമനം.
യാക് 42 വിഭാഗത്തില്‍ പെട്ട വിമാനം പൊട്ടിത്തെറിക്കാനുള്ള പ്രധാനകാരണം ടേക് ഓഫ് സമയത്ത് വേണ്ടത്ര സ്പീഡ് ലഭിക്കാതിരുന്നതാണ്. തീര്‍ച്ചയായും നിലവാരം കുറഞ്ഞ ഇന്ധനം ഉപയോഗിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്-ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അപകടസമയത്ത് 37 യാത്രക്കാരും എട്ട് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യരോസ്ലാവി നഗരത്തിലെ വിമാനത്താവളത്തില്‍ നിന്നു കുതിച്ചുയര്‍ന്ന ഉടനെ തകര്‍ന്നു വീഴുകയായിരുന്നു.
കോണ്ടിനെന്റല്‍ ഹോക്കി ലീഗില്‍ കളിയ്്ക്കാനുള്ള ലോകോമോട്ടീവ് ടീമിലെ കളിക്കാരാണ് അപകടത്തില്‍ പെട്ടത്. കോക് പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും ഇതുവരെ കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications