മോഹന്‍ലാലിന്റെ ഫാംഹൗസില്‍ സ്വര്‍ണ പ്രതിമകള്‍?

എട്ട് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്തവയില്‍ നാല് തോക്കുകളും, നൂറുവര്‍ഷത്തോളം പഴക്കം വരുന്ന രണ്ട് സ്വര്‍ണപ്രതിമകളും ഉണ്ടെന്നാണ് വിവരം. പത്തുമണിക്കൂറോളമെടുത്താണ് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയത്.
പിടിച്ചെടുത്ത ചില വസ്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളില്‍ നിന്നും ലാല്‍വാങ്ങിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ ഫാംഹൗസിലെ ഒരു മുറിയില്‍ വച്ച് സീല്‍ ചെയ്തിരിക്കുകയാണ്. ഇതിന്റെ മൂല്യനിര്‍ണയം പിന്നീട് നടക്കുമെന്നാണ് അറിയുന്നത്.
നേരത്തേ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും ഓഫീസുകളിലും നടന്ന റെയ്ഡിന്റെ ബാക്കിയാണിതെന്നാണ് സൂചന. അന്നത്തെ റെയ്ഡില്‍ ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പും മൂല്യം നിര്‍ണയിക്കാന്‍ കഴിയാത്ത ഒട്ടേറെ പുരാവസ്ഥുക്കളും കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications