Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുജാഹിദീനും

delhi-blast
ദില്ലി: ദില്ലി ഹൈക്കോടതി കവാടത്തില്‍ ബുധനാഴ്ച നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീനും രംഗത്തെത്തി. ഒരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് സംഘടന അറിയിച്ചത്.

മുന്‍പ് ദില്ലി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കാണിച്ച് ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്ലാമി(ഹുജി) മാധ്യമ ഓഫീസുകളിലേയ്ക്ക് ഇമെയില്‍ അയച്ചിരുന്നു. ഇമെയിലിന്റെ ഉറവിടം ക കശ്മീരിലെ കിഷ്ത്വാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ സ്‌ഫോടനത്തിന് ശേഷം ഇമെയില്‍ അയക്കുന്നത് ഹുജിയുടെ രീതിയല്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്് ഇന്ത്യന്‍ മുജാഹിദീനും രംഗത്തെത്തിയതോടെ അന്വേഷണം വഴിതെറ്റിയ്ക്കാനാണോ ഇമെയില്‍ അയച്ചതെന്ന സംശയം ബലപ്പെടുകയാണ്.

ദില്ലി ഹൈക്കോടതിയ്ക്ക് മുന്നില്‍ ബുധനാഴ്ച രാവിലെ പത്തേകാലോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കുള്ള ഗേറ്റാണിത്. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് ഈ ഗേറ്റ് വഴിയാണ്. ഇതിനുസമീമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+