സ്‌ഫോടനം: 2പേരുടെ രേഖാചിത്രം പുറത്തുവിട്ടു

26,50 വയസു തോന്നിക്കുന്ന രണ്ടുപേരുടെ ചിത്രമാണ് വൈകിട്ടോടെ ദില്ലി പൊലീസ് പുറത്തുവിട്ടത്. പ്രതികളെന്നു സംശയിക്കുന്നവര്‍ കോടതിയിലേക്ക് പാസെടുത്ത് പൊതുജനങ്ങള്‍ കയറുന്ന സ്ഥലത്ത് ഒരു ബ്രീഫ്‌കെയ്‌സ് കൊണ്ടുവന്ന് വെച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും ജാഗ്രതയിലാണ്. അതത് സംസ്ഥാനങ്ങള്‍ സുരക്ഷാകാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിപ്പ ്‌നല്‍കി. മുംബൈ, ബാംഗ്ലൂര്‍ നഗരങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌ഫോടനത്തിനായി രണ്ടുകിലോയോളം സ്‌ഫോടകവസ്തു ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നൈട്രേറ്റ് സംയുക്തമാണ് സ്‌ഫോടനത്തിനുപയോഗിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പെന്റൈറിത്രിറ്റോള്‍ ട്രിനൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications