40ദിവസം പ്രായമായ കുഞ്ഞിനെ ചുവരിലടിച്ച് കൊന്നു
ചെന്നൈ: നാല്‍പതു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അച്ഛന്‍ ചുവരിലടിച്ചു കൊന്നു. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് പിതാവ് ക്രൂരകൃത്യം ചെയ്തത്.
സംഭവത്തില്‍ സേലം ഓമല്ലൂര്‍ സ്വദേശി ജഗദീശ്വരനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മായിയമ്മയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നു ഭാര്യ വനിത സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഇതേച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നത്രേ.
ബുധനാഴ്ച രാവിലെ തര്‍ക്കമുണ്ടായപ്പോള്‍ ഇയാള്‍ കുട്ടിയെ ദേഹോപദ്രവമേല്‍പ്പിച്ചതു ഭാര്യ ചോദ്യം ചെയ്തു. ഉടന്‍ ജഗദീശ്വരന്‍ കുട്ടിയെ എടുത്തു ചുവരിലടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.












Click it and Unblock the Notifications