സ്‌ഫോടനം: ഇമെയില്‍ വന്നത് കശ്മീരില്‍ നിന്ന്

എന്നാല്‍ സ്‌ഫോടനത്തിന് ശേഷം ഇമെയില്‍ അയക്കുന്നത് ഹുജിയുടെ രീതിയല്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം വഴിതെറ്റിയ്ക്കാനാണോ ഇമെയില്‍ അയച്ചതെന്ന് എന്‍ഐഎ പരിശോധിയ്ക്കുന്നുണ്ട്. സ്‌ഫോടനം ഉണ്ടായ സമയത്ത് നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ദില്ലി ഹൈക്കോടതിയ്ക്ക് മുന്നില്‍ രാവിലെ പത്തേകാലോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കുള്ള ഗേറ്റാണിത്. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് ഈ ഗേറ്റ് വഴിയാണ്. ഇതിനുസമീമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്.












Click it and Unblock the Notifications