ആശുപത്രിയിലെത്തിയ രാഹുലിന് ഗോ ബാക്ക് വിളി

സ്‌ഫോടനത്തില്‍ പരിക്കേറ്റ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആളുകള്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യേഗസ്ഥര്‍ അദ്ദേഹത്തിന് സുരക്ഷാ വലയം തീര്‍ത്തു.
രാഹുല്‍ ഗാന്ധി തിരിച്ചുപോകണമെന്നും, രാഹുല്‍ ഭീരുവാണെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളാണ് ജനക്കൂട്ടം ഉയര്‍ത്തിയത്.
ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ പരിക്കേറ്റവരുടെ കുടെ ചെലവഴിച്ചശേഷം തിരിച്ചുപോകാനായി വാഹനത്തിനടുത്തെത്താന്‍ രാഹുലിന് നന്നേ കഷ്ടപ്പെടേണ്ടിവന്നു. യുപിഎ സര്‍ക്കാര്‍ തീവ്രവാദത്തിനെതിര മൃദുനിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ജനക്കൂട്ടും തിക്കും തിരക്കുമുണ്ടാക്കി.
അഴിമതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിയ നിരാഹാരസമരം ഉയര്‍ത്തിവിട്ട ആവേശമാണ് രാഹുലെതിരെ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.












Click it and Unblock the Notifications