സോണിയ ഗാന്ധി യുഎസില്‍ നിന്നു തിരിച്ചെത്തി

ന്യൂയോര്‍ക്കിലെ സ്ലോന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സോണിയ അവിടെ വിശ്രമത്തിലായിരുന്നു.
നേരത്തേ ഓഗസ്റ്റ് അവസാനവാരം തിരിച്ചെത്തുമെന്ന് റിപ്പോര്‍്ടടുകളുണ്ടായിരുന്നെങ്കിലും വരവ് വൈകുകയായിരുന്നു. സോണിയ കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്ന് വിദേശമാധ്യമങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിക്കുകയോ രോഗമെന്താണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാവുകയോ ചെയ്തിരുന്നില്ല. ഓഗസ്റ്റ് ആദ്യമാണ് സോണിയ ചികില്‍സയ്ക്കായി യുഎസില്‍ പോയത്. ഓഗസ്റ്റ് നാലിനായിരുന്നു ശസ്ത്രക്രിയ.
നേരത്തേ ദില്ലിയില്‍ സോണിയ ചികിത്സ തേടിയിരുന്നു. ദില്ലിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ചികിത്സയ്ക്കായി സോണിയ അമേരിക്കയ്ക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications