പോര് മുറുകുന്നു;സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍

കോണ്‍ഗ്രസ് നേതൃത്വത്തെ ഗുണ്ടസംഘങ്ങളുടെ കൈകളില്‍ എത്തിക്കരുത്, കോണ്‍ഗ്രസ് സംസ്‌കാരമില്ലാത്തവരില്‍ നിന്നും സംഘടനയെ രക്ഷിക്കണം, സജിത് ലാലിന്റെ കുടുംബ സഹായ ഫണ്ട് മുക്കിയവരെ തിരിച്ചറിയുക-തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതേകാര്യങ്ങള്‍ നേരത്തെ കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷണന്‍ ഉന്നയിച്ചിരിന്നു. ഇതേ തുടര്‍ന്ന് സുധാകരനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് സുധാകരനെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ പി രാമകൃഷണനെ തടഞ്ഞ് വച്ചത് പാര്‍്ട്ടിയില്‍ വലിയ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് കരുതുന്നത്. ഇതോടെ കണ്ണൂര്‍ ഡി സി സിയിലെ ഗ്രൂപ്പ് പോര് കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications