കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുതിയ്ക്കുന്നു

  • By Nisha Bose
Google Oneindia Malayalam News

plane
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. മുന്‍ നിരക്കില്‍ നിന്ന് അഞ്ചിരട്ടിവരെ വര്‍ധനയാണ് ദൃശ്യമാകുന്നത്. മുന്‍പ് 6000 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 28000 രൂപയാണ് ഈടാക്കുന്നത്. കൂടിയ ചാര്‍ജ് നല്‍കിയാലും ടിക്കറ്റ് കിട്ടാനില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതോടെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ കൃത്യസമയത്ത് മടങ്ങിപ്പോകാനാകൂ.

കേരളത്തില്‍ നിന്ന് പ്രതിദിനം പതിനായിരത്തിലധികം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നത്. ഓണം, റംസാന്‍ അവധി പ്രമാണിച്ച് നാട്ടിലെത്തിയ മലയാളികളാണ് ഇപ്പോള്‍ മടങ്ങിപ്പോകാനാകാതെ വിഷമിയ്ക്കുന്നത്. സപ്തംബറിലെ ആദ്യ രണ്ടാഴ്ചകളിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്‌കൂള്‍ തുറക്കുന്നത്. ഇതും തിരക്കു വര്‍ധിയ്ക്കാന്‍ കാരണമായി.

ഏല്ലാ വര്‍ഷവും ഈ സീസണില്‍ നിരക്കു വര്‍ധന പതിവാണ്. ഗള്‍ഫില്‍ സാധാരണ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മലയാളികളെയാണ് നിരക്ക് വര്‍ധന പ്രതികൂലമായി ബാധിയ്ക്കുന്നത്. കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ജോലി പോകുമെന്നതിനാല്‍ കൂടിയ ചാര്‍ജ് കൊടുത്ത് യാത്ര ചെയ്യുകയല്ലാതെ ഇവര്‍ക്കു മുന്നില്‍ മറ്റ് പോംവഴികളില്ല.

English summary
With Kerala's festival of Onam round the corner, foreign airline companies and even Air India Express appear to be operating on the policy of making hay while the sun shines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X