കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഒഎച്ച് ഫറൂഖ് ഇനി കേരള ഗവര്‍ണ്ണര്‍

  • By Nisha Bose
Google Oneindia Malayalam News

M O H Farook
തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണ്ണറായി എംഒഎച്ച് ഫറൂഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ചലമേശ്വര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചടങ്ങിനെത്തിയിരുന്നില്ല. കേരളത്തിന്റെ പത്തൊന്‍പതാമത് ഗവര്‍ണ്ണര്‍ ആണ് ഫറൂഖ്.

മുന്‍പ് ഫാറൂഖ് ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 1967, 1969, 1974 എന്നീ വര്‍ഷങ്ങളില്‍ പുതുച്ചേരിയില്‍ മുഖ്യമന്ത്രിയായിരുന്നു ഫറൂഖ്. തന്റെ ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി റെക്കോര്‍ഡിടുകയും ചെയ്തു ഇദ്ദേഹം.

English summary
Former Puducherry Chief Minister M O H Farook was today sworn in as the Governor of Kerala. Farook, who succeeds R S Gavai, was administered the oath of office by Kerala High Court Chief Justice J Chalameswar at a function in the Raj Bhavan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X