കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന്റെ സാമൂഹ്യനീതി

Google Oneindia Malayalam News

ഓരോ ഉല്‍സവവും സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായി ആവശ്യങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. ഒപ്പം പിന്തുടര്‍ന്നു വരേണ്ട മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലും. സമാധാനം, സമൃദ്ധി, സമത്വം എന്നീ മുന്നു കാര്യങ്ങള്‍ക്കൊപ്പം മികച്ച ഭരണനിര്‍വഹണത്തിന്റെ പ്രധാന്യവും കൂടി ഓണം ഉയര്‍ത്തികാട്ടുന്നുണ്ട്.

അടിസ്ഥാനപരമായി ജനങ്ങളുടെ ക്ഷേമമാണ് ഓണം നല്‍കുന്ന സന്ദേശം. സമൃദ്ധിയെ തുല്യമായി വീതം വയ്ക്കാനുള്ള ആഹ്വാനമാണിത്.. ഒരു ദിവസമെങ്കിലും എല്ലാവരും നന്നായി ഭക്ഷണം കഴിയ്ക്കണമെന്ന കണക്കുകൂട്ടല്‍. എല്ലാത്തിനുമുപരി ജാതി, മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒരു മലയാളി ദേശീയതയ്ക്കായുള്ള ശ്രമം.

ലഭ്യമായ വിഭവങ്ങളെ എല്ലാവരുമായി പങ്കുവയ്ക്കുന്ന ഉല്‍സവം. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെ ചിന്തകള്‍ നാമ്പെടുക്കുന്നതിന് എത്രയോ മുമ്പ് ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ടു വച്ച സമത്വസുന്ദരമായ ചിന്തയാണ് ഓണം. ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കൃത്യമായി എല്ലാ വിഭാഗത്തില്‍ പെട്ടവരിലുമെത്തുന്നതില്‍ ഓണം പോലൊരു ഉല്‍സവം വഹിക്കുന്ന പങ്ക് ചെറുതല്ല. ഭൂരിഭാഗം പേരുടെയും ഉപജീവനമാര്‍ഗ്ഗം കൃഷിയായതുകൊണ്ടു തന്നെ മറ്റു ആവശ്യങ്ങള്‍ക്കായി അവര്‍ വിപണിയിലെത്തിക്കുന്നത് നെല്ലും തേങ്ങയും പച്ചക്കറികളും മറ്റുമായിരിക്കും.

എല്ലാത്തിലും വലുത് മാനുഷിക മൂല്യങ്ങളാണെന്ന പ്രഖ്യാപനമാണ് ഓണത്തിലൂടെ നടക്കുന്നത്. ഒരു സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം എല്ലാവരുടെയും സന്തോഷമായിരിക്കണം. ജനങ്ങള്‍ സന്തോഷമുള്ളവരോ സംതൃപ്തരോ ആവുമ്പോഴാണ് ഒരു നല്ല രാജ്യം പിറക്കുന്നത്. കുടുംബത്തിലെയും നാടിന്റെയും താളം നിയന്ത്രിക്കുന്നതിലും ഓണത്തിനു വലിയ പങ്കുണ്ട്.

English summary
onam, the harvest festival of kerala,this give glory to the culture and tradition of the beautiful land in southern india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X