കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നം കാണുന്ന സമത്വലോകം

Google Oneindia Malayalam News

സമത്വം എന്നത് തീര്‍ത്തും കാല്‍പ്പനികമായ ഒരു വാക്കാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ഘടകങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണിത്. ഓണം മുന്നോട്ടുവയ്ക്കുന്നത് സമത്വമാണ്.

മഹാബലി രാജാവിന്റെ കഥ സമത്വസുന്ദരമായ ലോകത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ നമുക്ക് പ്രചോദനമാവുന്നുണ്ട്. നമ്മുടെ പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളാണ് സ്വപ്‌നങ്ങളെങ്കിലും ഓരോ ഓണവും വരാന്‍ സാധ്യതയുള്ള അല്ലെങ്കില്‍ വരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന 'ഉട്ടോപ്പിയന്‍ട രാജ്യത്തെ കുറിച്ച് പുതിയ പുതിയ ചിന്തകള്‍ സമ്മാനിക്കാറുണ്ട്.

സത്യത്തിന്റെയും നീതിയുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. എല്ലാവരും എല്ലാത്തിലും തുല്യരാവുമ്പോള്‍ ആ സമൂഹത്തില്‍ സമാധാനവും സമൃദ്ധിയുമുണ്ടാവും. ഇത്തരമൊരു സാമൂഹികാവസ്ഥയിലെത്താന്‍ പൗരന്മാരുടെ മാനസികനിലവാരത്തിലും ഐക്യപ്പെടല്‍ അത്യാവശ്യമാണ്.

English summary
onam, the harvest festival of kerala,this give glory to the culture and tradition of the beautiful land in southern india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X