Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് നടത്താന്‍ പണം തരുന്നത് ജനം: വിഎസ്

VS Achuthanadan
കണ്ണൂര്‍: അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിന് ജനങ്ങളുടെ പണവും പിന്തുണയും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

അഴിമതിക്കെതിരെ പോരാടുന്നവര്‍ ഉള്ളിടത്തോളം കേസ് നടത്താനുള്ള പണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് നടത്തിപ്പിന്റെ ചിലവുകള്‍ പിന്നീട് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് നടത്തുന്നതിന് പണം നല്‍കുന്നത് ജനങ്ങളാണ്. കേസ് നടത്താന്‍ തനിക്ക് പണം നല്‍കിയവരില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുകാരുമുണ്ട്. ഇക്കാര്യം കുഞ്ഞിലാക്കുട്ടി മനസ്സിലാക്കുന്നത് നന്ന്. അഴിമതിക്കാരെ സംരക്ഷിക്കുന്ന എം എം ഹസന്‍ യാതൊരു ഉളുപ്പില്ലാതെയാണു എന്നെ വ്യവഹാരിയെന്നു വിളിച്ചത്. കേസുകളില്‍നിന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രക്ഷപെടാന്‍ പോകുന്നില്ല- വിഎസ് ഉറപ്പിച്ച് പറഞ്ഞു.

പ്രഗത്ഭരായ അഭിഭാഷകരെവച്ച് കേസ് നടത്താനുള്ള പണം എവിടെനിന്നാണെന്ന് വി.എസ് വിശദീകരിക്കണമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ കേസുകള്‍ നടത്തി നടത്തി വിഎസിന് ഒരു ശല്യക്കാരനായ വ്യവഹാരിയുടെ ഇമേജ് വന്നുകഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+