കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12കാരിയുടെ അശ്ലീലചിത്രം: ഫേസ്‍ബുക്കിനെതിരെ കേസ്

  • By Nisha Bose
Google Oneindia Malayalam News

Facebook
കാലിഫോര്‍ണിയ: 12കാരിയുടെ അശ്ലീല ചിത്രം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അച്ഛന്‍ നിയമയുദ്ധത്തിനൊരുങ്ങുന്നു. വടക്കന്‍ അയര്‍ലന്റുകാരനായ പിതാവ് തന്റെ മകളുടെ അശ്ലീല ഫോട്ടോ ഫേസ്‍ബുക്കില്‍ കണ്ട് ഞെട്ടിപ്പോയി. മകള്‍ തന്നെയാണ് മറ്റൊരു കൂട്ടുകാരിയെ കൊണ്ട് തന്റെ വസ്ത്രങ്ങള്‍ മാറ്റിയ നിലയിലുള്ള ഫോട്ടോ എടുപ്പിച്ച് ഫേസ്‍ബുക്കിലിട്ടത്.

എന്നാല്‍ 13വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ ഫേസ്ബുക്ക് അധികൃതര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് പിതാവ് പരാതി നല്‍കാനൊരുങ്ങുന്നത്. തന്റെ മകളെ ഫേസ്‍ബുക്കില്‍ നിന്ന് വിലക്കണമെന്നാണ് പിതാവിന്റെ ആവശ്യം. ഇതിന് കമ്പനി തയ്യാറായില്ലെങ്കില്‍ വടക്കന്‍ അയര്‍ലന്റില്‍ ഫേസ്‍ബുക്ക് നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് ഇയാള്‍ പദ്ധതിയിടുന്നത്.

ഫേസ്‍ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് കൂടാതെ പെണ്‍കുട്ടി തന്റെ വിലാസവും നല്‍കിയിട്ടുണ്ട്. ആരോ ഒരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണത്രേ കുട്ടി ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ടത്. ഇതു കണ്ട പിതാവ് അവളുടെ ഫേസ്‍ബുക്ക് പേജ് ഡിലീറ്റ് ചെയ്‌തെങ്കിലും കുട്ടി വേറൊരു പേജ് തുറന്ന് അതില്‍ പോസ്റ്റിംങ് തുടരുകയായിരുന്നു. മുന്‍പ് പലരുടേയും കൂടെ ഒളിച്ചോടിയിട്ടുള്ള കുട്ടി ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട ആരുടെയെങ്കിലും കൂടെ കടന്നുകളയുമോ എന്ന പേടിയിലാണ് പിതാവ്. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി വരികയാണ്.

English summary
A Northern Ireland man is suing Facebook after his 12-year-old daughter posted provocative photos on the social network. In the landmark writ, lodged in Belfast High Court on Monday, he claims that “photographic images and literary content” on the website have put his daughter in danger of attracting pedophiles. The father and daughter’s names are being withheld to protect the girl’s privacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X