ഗദ്ദാഫിയുടെ ഭാര്യ റിസോര്‍ട്ടിന് വിലപേശുന്നു

ക്രൊയേഷ്യയില്‍ നിന്നുള്ള ഒരു മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രയോഷ്യയിലെ ഇഗ്രാനി നഗരത്തില്‍ ഒരു ടൂറിസ്റ്റ് റിസോര്‍ട്ട് വാങ്ങിക്കാനായി സഫിയ വിലപേശല്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗദ്ദാഫി രണ്ടാമത് വിവാഹം ചെയ്തതാണ് ബോസ്‌നിയന്‍ വംശജയയാ സെഫിയയെ. ലിബയയില്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്നും തെറിപ്പിക്കാനുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയ കാലത്താണത്രേ ഇവര്‍ റിസോര്‍ട്ട് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ സംഗതി ഏതാണ്ട് വില്‍പനയ്ക്കടുത്ത് എത്തിനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ താന്‍ ലിബിയയില്‍നിന്ന് ആഫ്രിക്കന്‍ രാജ്യമായ നൈജറിലേക്ക് കടന്നുവെന്ന വാര്‍ത്തകള്‍ ഗദ്ദാഫി നിഷേധിച്ചു. സിറിയന്‍ ടെലിവിഷനിലേക്ക് ടെലിഫോണില്‍ വിളിച്ചാണ് ഗദ്ദാഫി വാര്‍ത്ത നിഷേധിച്ചത്. തന്റെ സൈന്യം നാറ്റോ സേനയെയും വിമത സൈന്യത്തെയും പരാജയപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications