റഷ്യയില്‍ വിമാനം തകര്‍ന്ന് 44 മരണം
മോസ്‌കോ: പടിഞ്ഞാറന്‍ റഷ്യയില്‍ വിമാനം തകര്‍ന്ന് ഐസ്‌ഹോക്കി താരങ്ങളടക്കം 44 പേര്‍ മരിച്ചു. വിമാനം പറന്നുയര്‍ന്ന ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. മോസ്‌കോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള യരോസ്ലാവി നഗരത്തിലാണ് സംഭവം.
ചാനല്‍ വണ്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വിമാനത്തിലെ എട്ടുജീവനക്കാരില്‍ ഒരാള്‍ ഗുരുതരമായ പൊള്ളലോടുകൂടി രക്ഷപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത വോള്‍ഗാ നദിയില്‍ നിന്ന് 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഹോക്കി ലീഗ് ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ പോവുന്ന ലോകോമോട്ടീവ് ടീമിനെയും വഹിച്ചുകൊണ്ടുള്ള യാക്-42 വിഭാഗത്തില്‍ പെട്ട ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
റഷ്യയിലെ പ്രമുഖ ടീമുകളിലൊന്നായ ലോകോമോട്ടിവില്‍ യൂറോപ്പിലെയും എന്‍എച്ച്എല്ലിലെയും താരങ്ങളുണ്ടാവുമെന്നുറപ്പാണ്. ചെക് ദേശീയ താരം കാരല്‍ റാന്‍ചുക്, ജാന്‍ മരെക്, ജോസെഫ് വസിചെക്, സ്ലോവാക്യയുടെ സൂപ്പര്‍താരം പാവോല്‍ ദെമിത്ര, സ്വീഡന്‍ ഗോള്‍കീപ്പര്‍ ലിവ് സ്റ്റെഫാന്‍ എന്നിവരുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications