കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുട്ടി കൂടി വേണം, കോടീശ്വരന്‍ ചൈന വിടുന്നു

  • By Nisha Bose
Google Oneindia Malayalam News

Chineese-child
ബെയ്ജിംങ്: കോടീശ്വരന്‍മാര്‍ക്ക് പല ആഗ്രഹങ്ങളുമുണ്ടാകും. പണമുളളതിനാല്‍ അതൊന്നും സ്വന്തമാക്കാന്‍ പ്രയാസവും ഉണ്ടാകില്ല. എന്നാല്‍ ചൈനീസ് കോടീശ്വരനായ സുവിന് ഒരേയൊരു ആഗ്രഹമേയുള്ളൂ. മറ്റൊന്നുമല്ല, ചൈനയില്‍ നിന്ന് പുറത്ത് ചാടണം. എന്നാണ് അതിന് സാധിയ്ക്കുക എന്ന് ചിന്തിച്ചിരിക്കുകയാണ് കോടീശ്വരന്‍.

ചൈന വിട്ടു പോകുന്നതിന് നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട് സു. അതില്‍ പ്രധാനം രണ്ടാമതൊരു കുട്ടി കൂടി വേണമെന്നുള്ളതാണ്. ഇതിന് ചൈനയില്‍ നിയമം അനുവദിയ്ക്കുന്നില്ല. രണ്ടാമത്തെ കാരണം തനിയ്ക്ക് തന്റെ സ്വത്തുക്കള്‍ സുരക്ഷിതമാക്കി വയ്ക്കണമെന്നുള്ളതാണ്.

ചൈനയില്‍ ഒന്നും സ്ഥിരമല്ലെന്ന് സു പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു വീടു വാങ്ങിയ്ക്കാം. എന്നാല്‍ അത് 70 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിനു തിരിച്ചു കൊടുക്കണം. ഇത്തരത്തിലുള്ള ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ പല കോടീശ്വരന്‍മാരേയും രാജ്യത്തിന് പുറത്ത് ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം 68,000 ചൈനക്കാരാണ് യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയത്.

English summary
Chinese millionaire Su builds skyscrapers in Beijing and is one of the people powering China's economy on its path to becoming the world's biggest. Yet the property developer shares something surprising with many newly rich in China: he's looking forward to the day he can leave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X