കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഇമെയില്‍; സ്‌ഫോടനം തുടരുമെന്ന് ഭീഷണി

  • By Lakshmi
Google Oneindia Malayalam News

Security Force
ദില്ലി: ദില്ലി ഹൈക്കോടതി പരിസരത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നാമതൊരു ഇ മെയില്‍ കൂടി ലഭിച്ചു. ഒരു മാധ്യമസ്ഥാപനത്തിലേയ്ക്കാണ് ഇമെയില്‍ വന്നിരിക്കുന്നത്. യാഹൂ അക്കൌണ്ടില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നതെന്നാണ് വിവരം.

രാജ്യത്ത് ഉടന്‍ തന്നെ വീണ്ടുമൊരു ബോംബാക്രമണം നടത്തുമെന്ന ഭീഷണിയാണ് ഇ മെയിലില്‍ ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാഹുവിനോട് മെയിലിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തേ ഭീകരസംഘടനകളായ ഇന്ത്യന്‍ മുജാഹിദീനും ഹുജിയും ഇ മെയില്‍ അയച്ചിരുന്നു. ഹുജിയുടെ പേരില്‍ വന്ന ഇമെയിലുമായി ബന്ധപ്പെട്ട് കശ്മീരിലെ ഇന്റര്‍നെറ്റ് കഫേ ഉടമയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദീന്‍ അയച്ച മെയിലില്‍ സ്‌ഫോടനത്തില്‍ ഹുജിയ്ക്ക് പങ്കില്ലെന്നും അടുത്ത പദ്ധതി ഷോപ്പിങ് മാളില്‍ സ്‌ഫോടനം നടത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഇത് സെപ്റ്റബര്‍ 13ന് നടത്തുമെന്നാണ് ഇമെയില്‍ പറഞ്ഞിരിക്കുന്നത്. സാധിക്കുമെങ്കില്‍ തടയാന്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ലഭിച്ചിട്ടുള്ള ഇ മെയില്‍ സന്ദേശത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇ മെയില്‍ സന്ദേശം അയച്ചത് ബംഗാളില്‍ നിന്നാണെന്ന് എന്‍ഐഎ വ്യത്തങ്ങള്‍ അറിയിച്ചു.

English summary
Security was beefed up at the markets, shopping malls and all the critical installations in the capital and frisking is being carried out intensely after an anonymous email on Thursday threatened that another bomb blast would be carried out in the city,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X