മാരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിബിഐ

2ജി സ്പക്ട്രം കേസില്‍ ദയാനിധി മാരന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് സിബിഐ സുപ്രീംകോടതിയ്ക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എയര്‍സെല്‍ മുന്‍ ഉടമ ശിവശങ്കരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാരനെതിരെ അന്വേഷണം നടന്നത്. എയര്‍സെല്‍ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിനു കൈമാറ്റം ചെയ്യുന്നതുവരെ സ്‌പെക്ട്രം അനുവദിക്കുന്നത് മുന്‍ ടെലികോം മന്ത്രികൂടിയായ മാരന്‍ തടഞ്ഞുവച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ ആരോപണത്തിന്‍മേല്‍ തെളിവു കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications