തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. അരുണ്‍ കുമാറിനെതിരെ സന്തോഷ് മാധവന്‍ നല്‍കിയ പരാതിയിന്‍മേലാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്തത്.
വൈക്കത്തിനടുത്ത് വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്താനുള്ള അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് അരുണ്‍ കുമാറും മുന്‍ ഗവണ്‍മെന്റ് പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സന്തോഷ് മാധവന്റെ പരാതി.
എന്നാല്‍ കൈക്കൂലി കൊടുത്തിട്ടും നിലം നികത്താനുള്ള അനുമതി ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും സന്തോഷ് മാധവന്‍ പരാതിയില്‍ പറയുന്നു.