കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9/11 വാര്‍ഷികം: അമേരിക്ക ഭീഷണിയുടെ നിഴലില്‍

  • By Lakshmi
Google Oneindia Malayalam News

World Trade Centre
വാഷിംഗ്ടണ്‍: ലോകത്തെയാകെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തിരിക്കേ അമേരിക്കയ്ക്ക് വീണ്ടും തീവ്രവാദഭീഷണി.

ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമാണ് ഭീകരാക്രമണ ഭീഷണിയുണ്ടായിരിക്കുന്ന. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശം നല്‍കി.

അമേരിക്കയിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം.

അല്‍ക്വയ്ദ നേതാവായ ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിന് ശേഷം അമേരിക്കയ്ക്ക് ഒട്ടേറെ തവണ ഭീകരാക്രമണ ഭീഷണിയുണ്ടായിട്ടുണ്ട്. 911 ന്റെ ബുദ്ധികേന്ദ്രം ലാദനായിരുന്നു.

ലാദന്റെ മരണത്തിന് പകരം വീട്ടുമെന്ന് പലവട്ടം മറ്റ് അല്‍ക്വയ്ദ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി അവര്‍ 9/11 വാര്‍ഷിക ദിനം തന്നെ തിരഞ്ഞെടുക്കുമെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് യുഎസ് അധികൃതര്‍.

English summary
New York City deployed more police onto the streets and President Barack Obama ordered boosted counterterrorism efforts.after officials warned of the threat of a terror strike on the United States as Americans braced to mourn those killed 10 years ago in the 9/11 attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X