കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഇനി രക്തം ദാനം ചെയ്യാം

  • By Nisha Bose
Google Oneindia Malayalam News

Gay
ലണ്ടന്‍: രക്തം ദാനം ചെയ്യുന്നതില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുള്ള വിലക്ക് ബ്രിട്ടന്‍ എടുത്തുകളഞ്ഞു. ഇനി മുതല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും രക്തം ദാനം ചെയ്യാനാവും. എന്നാല്‍ ഒരു വര്‍ഷത്തിനിടയില്‍ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

1980ലാണ് ബ്രിട്ടനില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് രക്തം ദാനം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. എയ്ഡ്‌സ് രോഗം വ്യാപിയ്ക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

എന്നാല്‍ ഇത്തരമൊരു നിരോധനം അംഗീകരിക്കാനാവില്ലെന്ന് രോഗികളുടെ സംഘടനകളും ആരോഗ്യ രംഗത്തെ വിദഗ്ധരും അറിയിച്ചതിനെ തുടര്‍ന്നാണ് നിരോധനം എടുത്തു കളയാന്‍ തീരുമാനമായത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ള സ്വവര്‍ഗ്ഗാനുരാഗികളെ രക്തം ദാനം ചെയ്യുന്നതില്‍ നിന്നു പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Britain said Thursday it was lifting a ban on gay men giving blood providing they have had not had sexual intercourse within a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X