സ്‌ഫോടനം: ഇമെയില്‍ അയച്ചയാള്‍ പിടിയില്‍

സന്ദേശത്തിന്റെ ഉറവിടം കശ്മീരിലെ കിസ്ത്വറിലുള്ള ഗ്ലോബല്‍ ഇന്റര്‍നെറ്റ് കഫെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്റര്‍നെറ്റ് കഫേ ഉടമകളായ രണ്ടു പേരേയും മറ്റ് രണ്ട് ബിരുദ വിദ്യാര്‍ത്ഥികളേയും മുഹമ്മദ് സയ്യിദിനൊപ്പം അറസ്റ്റുചെയ്തിട്ടുണ്ട്. .
ഭീകര സംഘടനയായ ഹുജിയുടെ പേരിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ഇമെയില്‍ സന്ദേശം വന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രേദേശില്‍ നിന്ന് രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അജ്മീര്‍ സ്വദേശിയായ ലഖ്മാ റാം, ബെലാ സ്വദേശിയായ ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്.
സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും നൈട്രേറ്റാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ചിദംബരം വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള ചില നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ.) അവകാശപ്പെട്ടു.












Click it and Unblock the Notifications