ജഗന്‍മോഹന്റെ അറസ്റ്റിനെ ചൊല്ലി വാതുവയ്പ്പ്

അറസ്റ്റിനെ കുറിച്ച് പലതരത്തിലുള്ള വാതുവയ്പ്പാണ് നടക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് നടക്കുമെന്ന് പറയുന്നവരുണ്ട്. രണ്ടു മാസത്തിനുള്ളിലെ അറസ്റ്റുണ്ടാകൂ എന്നാണ് ചിലര്‍ വാതുവയ്ക്കുന്നത്. എന്നാല്‍ കൂടുതല്‍ പണം ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് നടക്കും എന്ന വാതുവയ്പ്പിനാണ്. ഇതിന് പുറമേ ഇന്ന ദിവസം അറസ്റ്റ് നടക്കും എന്ന രീതിയിലുള്ള വാതുവയ്പ്പില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് വാതുവയ്പ്പിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മാറിമറിയുന്നത്.
എന്നാല്‍ തങ്ങളുടെ നേതാക്കന്‍മാരെല്ലാം അഴിമതിക്കാരാണെന്നും ജഗന്‍മോഹനും ഒരു നാള്‍ അഴിയ്ക്കുള്ളിലാകുമെന്ന് കടപ്പ ജില്ലക്കാര്‍ വിശ്വസിക്കുന്നു. ജഗന്‍ അഴിയ്ക്കുള്ളിലാകുന്ന ദിവസം ജില്ലയിലെ കുറേ പേരുടെ പോക്കറ്റും കാലിയാവുമെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റിലെന്ന പോലെ സംഘടിതമായ വാതുവയ്പ്പല്ലാത്തതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ തന്നെയും തെളിവിന്റെ അഭാവം മൂലം ഇവര്‍ക്ക് രക്ഷപെടാനാകുമെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications