കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍മോഹന്റെ അറസ്റ്റിനെ ചൊല്ലി വാതുവയ്പ്പ്

  • By Nisha Bose
Google Oneindia Malayalam News

Jaganmohan
ഹൈദരാബാദ്: കര്‍ണാടകത്തിലെ ഖനി രാജാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റും കടപ്പ എംപിയുമായ ജഗന്‍മോഹന്‍ റെഡ്ഡി സിബിഐയുടെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജഗനെതിരെ സിബിഐ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയണെന്നും സെപ്റ്റംബര്‍ 8ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ജഗന്റെ അറസ്റ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ ജഗന്‍മോഹനെ എന്ന് ജയിലില്‍ അടയ്ക്കുമെന്നതിനെ കുറിച്ച് വന്‍ വാതുവയ്പ്പാണ് കടപ്പ ജില്ലയില്‍ നടക്കുന്നത്.

അറസ്റ്റിനെ കുറിച്ച് പലതരത്തിലുള്ള വാതുവയ്പ്പാണ് നടക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് നടക്കുമെന്ന് പറയുന്നവരുണ്ട്. രണ്ടു മാസത്തിനുള്ളിലെ അറസ്റ്റുണ്ടാകൂ എന്നാണ് ചിലര്‍ വാതുവയ്ക്കുന്നത്. എന്നാല്‍ കൂടുതല്‍ പണം ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് നടക്കും എന്ന വാതുവയ്പ്പിനാണ്. ഇതിന് പുറമേ ഇന്ന ദിവസം അറസ്റ്റ് നടക്കും എന്ന രീതിയിലുള്ള വാതുവയ്പ്പില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് വാതുവയ്പ്പിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മാറിമറിയുന്നത്.

എന്നാല്‍ തങ്ങളുടെ നേതാക്കന്‍മാരെല്ലാം അഴിമതിക്കാരാണെന്നും ജഗന്‍മോഹനും ഒരു നാള്‍ അഴിയ്ക്കുള്ളിലാകുമെന്ന് കടപ്പ ജില്ലക്കാര്‍ വിശ്വസിക്കുന്നു. ജഗന്‍ അഴിയ്ക്കുള്ളിലാകുന്ന ദിവസം ജില്ലയിലെ കുറേ പേരുടെ പോക്കറ്റും കാലിയാവുമെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റിലെന്ന പോലെ സംഘടിതമായ വാതുവയ്പ്പല്ലാത്തതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ തന്നെയും തെളിവിന്റെ അഭാവം മൂലം ഇവര്‍ക്ക് രക്ഷപെടാനാകുമെന്നും പോലീസ് പറയുന്നു.

English summary
After Amar Singh, it is Y S Jaganmohan Reddy's turn to go to jail. This is the talk doing the rounds in Jagan Reddy's home turf of Kadapa district. While people believe that Kadapa muddu bidda' Jagan would be sent to jail sooner or later, a heavy betting running into crores of rupees on the timing of his arrest is on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X