കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിനെതിരെ ഒന്നിയ്ക്കണം: മന്‍മോഹന്‍

  • By Nisha Bose
Google Oneindia Malayalam News

Manmohan Singh
ദില്ലി: തീവ്രവാദം നേരിടുന്ന കാര്യത്തില്‍ പരസ്പര വ്യത്യാസങ്ങള്‍ മറന്ന് എല്ലാ പാര്‍ട്ടികളും ഒന്നിയ്ക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പുനസംഘടിപ്പിച്ച ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.

തീവ്രവാദം നേരിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ദില്ലി ഹൈക്കോടതി കവാടത്തിന് സമീപമുണ്ടായ സ്‌ഫോടനം ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് വെല്ലുവിളിയാണ്്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരെയുള്ള സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. തീവ്രവാദവും ഇടതുപക്ഷ ഭീകരതയുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു.

ദില്ലി സ്‌ഫോടനത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പിന്നീട് സംസാരിച്ച ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഭിന്നത മറന്ന്് ഒന്നിച്ച് പ്രവര്‍ത്തിയ്ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Indian Prime Minister Manmohan Singh said that this week's attack in Delhi served to remind everyone that the country urgently needed to boost its intelligence gathering abilities."The terrorist attack in Delhi last Wednesday is a stark reminder to us that there can be no let-up in our vigilance," Singh on Saturday said during an address to a multiparty gathering on national integration, three days after a bomb ripped through a crowd outside the High Court, killing 13 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X