കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂര റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി മരിച്ചു

  • By Nisha Bose
Google Oneindia Malayalam News

Stop-Ragging
ജയ്പൂര്‍: മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായ 19കാരി മരിച്ചു. ഹോസ്റ്റിലിന്റെ നാലാം നിലയിലെ മതിലിലൂടെ നടക്കാന്‍ സൗമ്യ സിങ്ങ് എന്ന ഒന്നാം വര്‍ഷ എന്‍ജിനീയറിംങ് വിദ്യാര്‍ഥിനിയോട് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം തവണ ഇങ്ങനെ നടക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു.

സംഭവമറിഞ്ഞ് സൗമ്യയുടെ അനുജത്തിയും പിതാവും കുട്ടിയെ എസ്എംഎസ് ഹോസ്പ്റ്റലിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയോടെ സൗമ്യ മരിയ്ക്കുകയായിരുന്നു.

മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ഇടയ്ക്കിടെ മുറിയില്‍ കയറി വരാറുണ്ടെന്നും റാഗ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്നും സൗമ്യ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇക്കാര്യം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചിരുന്നുവെന്നും സൗമ്യ പറഞ്ഞിരുന്നു.

എന്നാല്‍ ആദ്യമായാണ് ഹോസ്റ്റലില്‍ റാഗിങ്ങിന്റെ പേരില്‍ ഒരു കുട്ടി പരാതിയുമായി എത്തുന്നതെന്നാണ് ചീഫ് വാര്‍ഡന്‍ ശാലിനി ജയ്‌നിന്റെ വാദം. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അവര്‍ അന്വേഷണം തുടങ്ങിയില്ലെന്ന് സൗമ്യയുടെ പിതാവ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പരാതിപ്പെട്ടാല്‍ ഇനി കോളേജില്‍ പഠിക്കാനനുവദിയ്ക്കില്ലെന്ന് സ്ഥാപനത്തിലെ ഒരു അധ്യാപിക തന്നെ ഭീഷണിപ്പെടുത്തിയെന്ന് സൗമ്യയുടെ സഹോദരി തൂലിക പറഞ്ഞു.

English summary
A 19-year-old girl was allegedly ragged by her seniors at a private engineering college at Bhankrota here. This caused her to fall from the fourth floor of her college hostel and she died in SMS Hospital on Thursday night. Her father has lodged an FIR alleging the college authorities were attempting to hush up the matter. However, the police claimed they were waiting the postmortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X