രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ രാജി: സുധാകരന്

രാമകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുക എന്നതിനര്‍ത്ഥം എനിക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണം ശരിയാണെന്നാണ്. അങ്ങനെയായാല്‍ ഞാന്‍ രാജിവയ്ക്കും. ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്- സുധാകരന് പറഞ്ഞു.
പി. രാമകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ കെപിസിസിയും എഐസിസിയും ശരിവെക്കുകയാണെങ്കില്‍ എം.പി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ വിവാദം ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും സുധാകരന് പറഞ്ഞു.
സജിത്ത് ലാലിന്റെ കുടുംബത്തിനു ഫണ്ട് നല്കുന്ന കാലത്തു പി. രാമകൃഷ്ണന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലോ ഭാരവാഹിത്വത്തിലോ ഉണ്ടായിരുന്നില്ല. അദ്ദേഹം പടയാളി പത്രത്തില്‍ എനിക്കെതിരെ ലേഖന പരമ്പരകള്‍ എഴുതുന്ന തിരക്കിലായിരുന്നു.
ഒന്നര ലക്ഷം രൂപ സജിത്ത് ലാലിന്റെ കുടുംബത്തിനു പയ്യന്നൂരിലെ പൊതുചടങ്ങിലാണു കൈമാറിയത്. പിന്നീട് അന്നത്തെ കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണി പങ്കെടുത്ത പൊതുയോഗത്തില്‍ 25000 രൂപ കൂടി നല്കി. ഫണ്ട് കിട്ടിയ കാര്യം സജിത്ത് ലാലിന്റെ സഹോദരന് അജിത്ത് ലാല്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പി. രാമകൃഷ്ണന് അക്കാര്യം അംഗീകരിച്ചു തെറ്റുതിരുത്തണം.
കാര്യങ്ങള്‍ അറിയാത്തതു കൊണ്ടോ ഓര്‍മപ്പിശകു കൊണ്ടോ ആയിരിക്കണം അദ്ദേഹം ആരോപണം ഉന്നയിച്ചത്. പി. രാമകൃഷ്ണനെ ഡിസിസി ഓഫിസിനു മുന്പില് തടഞ്ഞു വച്ച സംഭവം വളരെ മോശവും ദൗര്‍ഭാഗ്യകരവുമായിപ്പോയി. അതിന് പിന്നില്‍ ഞാനല്ല-സുധാകരന് പറഞ്ഞു.
എനിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററൊട്ടിച്ചതു സിപിഎം കുട്ടികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ്. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനാണു സിപിഎം ശ്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്ററൊടിക്കാന് കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയാറാവില്ല- അദ്ദേഹം അവകാശപ്പെട്ടു.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications