കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ രാജി: സുധാകരന്‍

  • By Lakshmi
Google Oneindia Malayalam News

K Sudhakaran
കണ്ണൂര്‍: തനിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണനെ പദവിയില്‍ നിന്നും മാറ്റിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാമകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുക എന്നതിനര്‍ത്ഥം എനിക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണം ശരിയാണെന്നാണ്. അങ്ങനെയായാല്‍ ഞാന്‍ രാജിവയ്ക്കും. ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്- സുധാകരന്‍ പറഞ്ഞു.

പി. രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെപിസിസിയും എഐസിസിയും ശരിവെക്കുകയാണെങ്കില്‍ എം.പി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ വിവാദം ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സജിത്ത് ലാലിന്റെ കുടുംബത്തിനു ഫണ്ട് നല്‍കുന്ന കാലത്തു പി. രാമകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലോ ഭാരവാഹിത്വത്തിലോ ഉണ്ടായിരുന്നില്ല. അദ്ദേഹം പടയാളി പത്രത്തില്‍ എനിക്കെതിരെ ലേഖന പരമ്പരകള്‍ എഴുതുന്ന തിരക്കിലായിരുന്നു.

ഒന്നര ലക്ഷം രൂപ സജിത്ത് ലാലിന്റെ കുടുംബത്തിനു പയ്യന്നൂരിലെ പൊതുചടങ്ങിലാണു കൈമാറിയത്. പിന്നീട് അന്നത്തെ കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണി പങ്കെടുത്ത പൊതുയോഗത്തില്‍ 25000 രൂപ കൂടി നല്‍കി. ഫണ്ട് കിട്ടിയ കാര്യം സജിത്ത് ലാലിന്റെ സഹോദരന്‍ അജിത്ത് ലാല്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പി. രാമകൃഷ്ണന്‍ അക്കാര്യം അംഗീകരിച്ചു തെറ്റുതിരുത്തണം.

കാര്യങ്ങള്‍ അറിയാത്തതു കൊണ്ടോ ഓര്‍മപ്പിശകു കൊണ്ടോ ആയിരിക്കണം അദ്ദേഹം ആരോപണം ഉന്നയിച്ചത്. പി. രാമകൃഷ്ണനെ ഡിസിസി ഓഫിസിനു മുന്‍പില്‍ തടഞ്ഞു വച്ച സംഭവം വളരെ മോശവും ദൗര്‍ഭാഗ്യകരവുമായിപ്പോയി. അതിന് പിന്നില്‍ ഞാനല്ല-സുധാകരന്‍ പറഞ്ഞു.

എനിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററൊട്ടിച്ചതു സിപിഎം കുട്ടികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനാണു സിപിഎം ശ്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്ററൊടിക്കാന്‍ കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയാറാവില്ല- അദ്ദേഹം അവകാശപ്പെട്ടു.

English summary
Congress MP K Sudhakaran said that, if KPCC is not ready to move P Ramakrishnan as the DCC president of Kannur, he will quit the MP post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X