വിജിലന്‍സ് ജഡ്ജിയ്‌ക്കെതിരെ പിസി ജോര്‍ജ്ജ്

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ തെറ്റിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും പരാതിയുടെ പകര്‍പ്പ് ജോര്‍ജ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്ജി ശ്രമിക്കുകയാണെന്നും വിധികര്‍ത്താവ് തന്നെ അന്വേഷകനാവുകയാണെന്നും പരാതിയില്‍ പറയുന്നു. പദവിയില്‍ തുടരാന്‍ ജഡ്ജിക്ക് അധികാരമില്ലെന്നും ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications