വനത്തിലകപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി

കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശികളായ റിസ്‌വാന്‍, അഷ്‌കര്‍, ഉനൈസ്, ഉദുമ സ്വദേശി സിറാജ് എന്നിവരെ ആണ് ഇന്നലെ വനത്തില്‍ കാണാതായത്. ഇവര്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും മൂന്ന് സ്‌കുളുകളിലെ വിദ്യാര്‍ഥികളാണ്.
ഇവരെ തിരഞ്ഞു പോയ രണ്ടു പോലീസുകാരെയും കാണാതായിരുന്നു. ഇവരും സുരക്ഷിതരായി തിരിച്ചെത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ കേരളാ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് തിരച്ചില്‍ നടത്തിയത്. കനത്ത മഞ്ഞ് തിരച്ചിലിനെ തടസ്സപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications