എംപി സ്ഥാനം സുധാകരന്റെ സ്വകാര്യസ്വത്തല്ല

തന്നെ ഉപരോധിച്ചത് തെറ്റായി പോയെന്ന് സമ്മതിച്ച സാഹചര്യത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്ന രീതിയല്ല സുധാകരന്റേതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണനെ പദവിയില്‍ നിന്നും മാറ്റിയില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാമകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുക എന്നതിനര്‍ത്ഥം തനിക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണം ശരിയാണെന്നാണ്. അങ്ങനെയായാല്‍ താന്‍ രാജിവയ്ക്കുമെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications