കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി സ്ഥാനം സുധാകരന്റെ സ്വകാര്യസ്വത്തല്ല

  • By Nisha Bose
Google Oneindia Malayalam News

P Ramakrishnan
കണ്ണൂര്‍: എംപി സ്ഥാനത്തു നിന്ന് രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ കെ സുധാകരന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ മറുപടി. എംപി സ്ഥാനം സുധാകരന്റെ സ്വകാര്യ സ്വത്തല്ലെന്നാണ് രാമകൃഷ്ണന്‍ പറഞ്ഞത്.

തന്നെ ഉപരോധിച്ചത് തെറ്റായി പോയെന്ന് സമ്മതിച്ച സാഹചര്യത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്ന രീതിയല്ല സുധാകരന്റേതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണനെ പദവിയില്‍ നിന്നും മാറ്റിയില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാമകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുക എന്നതിനര്‍ത്ഥം തനിക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണം ശരിയാണെന്നാണ്. അങ്ങനെയായാല്‍ താന്‍ രാജിവയ്ക്കുമെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

English summary
P Ramakrishnan, DCC president of Kannur, told that MP K Sudhakaran should apologise over his statements. Earlier Congress MP K Sudhakaran said that, if KPCC is not ready to move P Ramakrishnan as the DCC president of Kannur, he will quit the MP post.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X