കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയ്ക്ക് പിന്നില്‍ അല്‍ക്വയ്ദ: ഹിലരി

  • By Super Admin
Google Oneindia Malayalam News

Hillary Clinton
വാഷിംങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയ്ക്ക് പിന്നില്‍ അല്‍ക്വയ്ദയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റണ്‍. വാഷിംങ്ടണും ന്യൂയോര്‍ക്കുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് വകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രണ്ടിടത്തേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഹിലരി അറിയിച്ചു.

ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദിലെ വസതിയില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ സപ്തംബര്‍ 11ന്റെ പത്താം വാര്‍ഷികത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും ഹിലരി അറിയിച്ചു. അല്‍ക്വയ്ദയുടെ ആക്രമണങ്ങളെല്ലാം അവധി ദിനങ്ങളിലോ അനുസ്മരണ ദിനങ്ങളിലോ ആണ് നടന്നിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും ഹിലരി പറഞ്ഞു.

ഞായറാഴ്ച ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യു ബുഷ് എന്നിവരും സപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുക്കും.

English summary
Washington—U.S. Secretary of State Hillary Clinton on Friday said that al Qaeda was behind a specific, credible but unconfirmed report of a threat to harm Americans, notably in New York and Washington. We are meeting here in New York ... with the news Thursday night of a specific, credible but unconfirmed report that al Qaeda again is seeking to harm Americans and in particular to target New York and Washington,” Clinton said in a speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X