ലൈംഗികപീഡനം: ജോലിക്കാരി അറബിയുടെ ലിംഗം ഛേദിച്ചു

കേസിന്റെ വിചാരണ വ്യാഴാഴ്ച ദുബയ് കോടതിയില്‍ ആരംഭിച്ചു. ആക്രമണത്തില്‍ അറബിയ്ക്ക്് വൈകല്യം സംഭവിച്ചിരിക്കുന്നതിനാല്‍ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇല്ലായിരുന്നുവെങ്കില്‍ കേസ് മിസ്ഡിമിനേര്‍സ് കോടതിയിലായിരിക്കുമായിരുന്നു വിചാരണയ്‌ക്കെത്തുക.
ചോദ്യം ചെയ്യലിനിടെ സ്‌പോണ്‍സറുടെ ലിംഗം ഛേദിച്ചതായി സ്ത്രീ സമ്മതിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള ലൈംഗിക പീഡനങ്ങളില്‍ മനംനൊന്താണ് താനിത് ചെയ്തതെന്നാണ് സ്ത്രീ പറയുന്നത്.
സംഭവത്തിന് പിന്നാലെ ഏറെനാള്‍ തടവറയിലായിരുന്ന ഇവര്‍ക്ക് കോടതി കേസ് വിചാരണയ്‌ക്കെടുക്കുന്നതിന് ഏതാനും നാള്‍ മുമ്പ് ജാമ്യം നല്‍കിയിട്ടുണ്ട്. അറബിയ്ക്ക് വൈകല്യം സംഭവിച്ചിരിക്കുന്നതിനാല്‍ സ്ത്രീയ്ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications