കാലിഫോര്‍ണിയ: കൂട്ടമാനഭംഗം നടത്തിയെന്ന കേസില്‍ ഹോളിവുഡ് നടന്‍ ജോസഫ് സണിന് ജീവപര്യന്തം കഠിന തടവ്. 1997ലെ ഓസ്റ്റിന്‍ പവേഴ്‌സ് ഇന്റര്‍നാഷ്ണല്‍ മാന്‍ ഓഫ് മിസറി എന്ന സിനിമയിലൂടെയാണ് ജോസഫ് സണ്‍ പ്രസിദ്ധനായത്.
1990ല്‍ ക്രിസ്മസ് തലേനാള്‍ സതേണ്‍ കാലിഫോര്‍ണിയക്കാരിയായ 19കാരിയെ കൂട്ടമാനഭംഗം ചെയ്തുവെന്നതാണ് ജോസഫിനെതിരെയുള്ള കേസ്.
19കാരിയെ തട്ടിക്കൊണ്ടു പോയി ജോസഫും സാന്റിയാഗോ ഗെയ്റ്റണ്‍ എന്നയാളും ചേര്‍ന്ന് വാഷിംങ്ടണ്‍ ബീച്ചില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. കൂട്ടുപ്രതിയായ ഗെയ്റ്റണ് കോടതി 17 കൊല്ലവും 4 മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. നടന് പരോള്‍ ലഭിയ്ക്കാനിടയില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Hollywood actor and mixed-martial arts fighter Joseph Hyungmin Son, who played Dr. Evil's henchman Random Task in the 1997 comedy Austin Powers: International Man of Mystery, has been sentenced to life in prison for torturing a Huntington Beach woman on Christmas Eve 1990.