സെപ്തംബര്‍ 16നെ പേടിക്കണോ?
നിക്ഷേപകര്‍ സെപ്തംബര്‍ 16നെ പേടിക്കേണ്ട കാര്യമുണ്ടോ? റിസര്‍വ് ബാങ്കിന്റെ സാമ്പത്തികഅവലോകന റിപ്പോര്‍ട്ട് പുറത്തുവരുന്ന ദിവസമാണന്ന്. അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം അന്നു പ്രഖ്യാപിക്കും.
പണപ്പെരുപ്പം മുന്നോട്ടുതന്നെ നീങ്ങുകയാണെങ്കില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന കേന്ദ്ര ബാങ്കിന്റെ അടിസ്ഥാന നയത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലാത്തതിനാല്‍ നിക്ഷേപകര്‍ ആറെ ആശങ്കയോടെയാണ് ഈ ദിവസത്തെ കാണുന്നത്.
ആഗസ്തില്‍ ആഗോളവിപണിക്കൊപ്പമാണ് ഇന്ത്യന്‍ വിപണി തകര്‍ന്നത്. എന്നാല്‍ സെപ്തംബറില്‍ മറ്റു ഓഹരി വിപണികള്‍ മെച്ചപ്പെട്ടുവരുന്നതിനാല്‍ റിസര്‍വ് ബാങ്ക് തീരുമാനം നിര്‍ണായകമാവും. നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇതിനു കാരണം ഒട്ടുമിക്ക വികസിത രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്താഴ്ച നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ ഷോര്‍ട്ട് ടേമിലേക്കായി ഒന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്. ലോങ് ടേമില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല.












Click it and Unblock the Notifications