അപകടം: അസ്‍ഹറുദ്ദീന്റെ മകന്‍ ഗുരുതരനിലയില്‍

ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തും ബന്ധുവുമായ അഫ്സല്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഫ്‍സല്‍ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അയാസ് വെന്റിലേറ്ററിലാണ്.
ഞായറാഴ്ച കാലത്താണ് അപകടമുണ്ടായത്. അയാസുദ്ദീനും അഫ്‌സലും ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അസറിന്റെ ആദ്യവിവാഹ ബന്ധത്തിലുണ്ടായ മകനാണ് അയാസുദ്ദീന്‍. അസ്ഹര്‍ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. ഉടന്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് വിവരം.
അയാസ് ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന താരമാണ്. സ്‌കൂള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ അയാസ് മികച്ച നിലവാരമാണ് പുലര്‍ത്തിവരുന്നത്. ഇതിനിടെ ചില വാര്‍ത്താ ചാനലുകള്‍ അപകടത്തില്‍ രണ്ടുപേരും മരിച്ചുവന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications