ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായികളുടെ വീട്ടില്‍ റെയ്ഡ്

എസ്.പി വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ നിന്നെത്തിയ പതിനൊന്നംഗ സിബിഐ സംഘമാണ് റെയഡ് നടത്തിയത്.
ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ അടുത്ത അനുയായിയും ബെല്ലാരി അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ കളായ ഗുരുലിംഗെ ഗൗഡ, ഗ്രാമപഞ്ചായത്തംഗമായ രാജശേഖര ഗൗഡ എന്നിവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കാലത്ത് പരിശോധന നടത്തിയത്.
ഇവിടെ നിന്ന് ഒട്ടേറെ പണവും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സപ്തംബര്‍ അഞ്ചിന് സിബിഐ അറസ്റ്റ് ചെയ്ത ജനാര്‍ദ്ദന്‍ റെഡ്ഡി ഇപ്പോള്‍ ഹൈദരാബാദിലെ ജയിലിലാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒട്ടേറെ സ്വര്‍ണപ്രതിമകളും മറ്റും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications