• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായികളുടെ വീട്ടില്‍ റെയ്ഡ്

  • By Lakshmi

ബെല്ലാരി: അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹായികളുടെയും വീടുകളില്‍ റെയ്ഡ് നടത്തി.

എസ്.പി വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ നിന്നെത്തിയ പതിനൊന്നംഗ സിബിഐ സംഘമാണ് റെയഡ് നടത്തിയത്.

ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ അടുത്ത അനുയായിയും ബെല്ലാരി അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ കളായ ഗുരുലിംഗെ ഗൗഡ, ഗ്രാമപഞ്ചായത്തംഗമായ രാജശേഖര ഗൗഡ എന്നിവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കാലത്ത് പരിശോധന നടത്തിയത്.

ഇവിടെ നിന്ന് ഒട്ടേറെ പണവും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സപ്തംബര്‍ അഞ്ചിന് സിബിഐ അറസ്റ്റ് ചെയ്ത ജനാര്‍ദ്ദന്‍ റെഡ്ഡി ഇപ്പോള്‍ ഹൈദരാബാദിലെ ജയിലിലാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒട്ടേറെ സ്വര്‍ണപ്രതിമകളും മറ്റും കണ്ടെത്തിയിരുന്നു.

English summary
Continuing its attack on the mining barons, the investigative agency Cnetral Bureau of Investigation (CBI) on Sunday, Sep 11 raided the premises of two close aides of Reddy Brothers who are currently being lodged in Chanchalguda prison in Hyderabad,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X