ട്രെയിനിയെ പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍ കുടുങ്ങി

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ട്രെയിനി രാത്രി ഡ്യൂട്ടിയ്ക്ക് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ജെറ്റ് റാം എന്ന കോണ്‍സ്റ്റബിള്‍ ഡ്യൂട്ടിയ്ക്കിടെ അലസത കാട്ടിയെന്നാരോപിച്ച് ഇയാളെ ചീത്ത പറഞ്ഞു. തുടര്‍ന്ന് തന്റെ റൂമിലേയ്ക്ക് വിളിപ്പിച്ച ശേഷം പാന്റ്‌സും ഷര്‍ട്ടുമഴിയ്ക്കാന്‍ ആക്രോശിച്ചു. പിന്നീട് ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നുവെന്ന് ട്രെയിനിയായി ജോലിയ്ക്കു കയറിയ ആള്‍ പറഞ്ഞു.
ട്രെയിനി ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രെയിനികളും സ്ഥലത്തെത്തി. കോണ്‍സ്റ്റബിളിനെ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പുറത്താക്കി. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ട്രെയിനി അറിയിച്ചു.












Click it and Unblock the Notifications