കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയിലുകള്‍ വ്യാജമാകാനിടയുണ്ടെന്ന് ആര്‍കെ സിങ്

  • By Nisha Bose
Google Oneindia Malayalam News

Delhi Blast
ദില്ലി: ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട് ലഭിച്ച ഇമെയിലുകള്‍ വ്യാജമാകാനിടയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് പറഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് കേട്ടറിഞ്ഞ ആരെങ്കിലുമാകാം ഇമെയിലുകള്‍ക്ക് പിന്നില്‍. അതുകൊണ്ടു തന്നെ ഇമെയിലുകള്‍ വ്യാജമാകാനാണ് സാധ്യത-സിങ് പറഞ്ഞു.

എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇമെയില്‍ അയയ്ക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ട് ഇതുവരെ നാല് ഇമെയിലുകളാണ് ലഭിച്ചിട്ടുള്ളത്. ഹുജി എന്ന തീവ്രവാദ സംഘടനയുടെ പേരിലാണ് ആദ്യ ഇമെയില്‍ ലഭിച്ചിട്ടുള്ളത്. പിന്നീട് സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് കാണിച്ച് ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ രണ്ട് ഇമെയിലുകള്‍ വന്നു. സെപ്തംബര്‍ 9ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വന്ന വേറൊരു സന്ദേശത്തില്‍ അഹമ്മദാബാദില്‍ വീണ്ടും സ്‌ഫോടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കശ്മീരില്‍ നിന്ന് ഹുജിയുടെ പേരില്‍ ഇമെയില്‍ അയച്ച കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.

English summary
Union Home Secretary R K Singh said that it wasn’t necessary that the emails claiming responsibility for the blast were sent by the actual perpetrators. “We are not dismissing receiving the e-mails... At the same time, we are not saying that these e-mails have been necessarily sent by those people responsible for it (blast),” Singh told reporters. “It could be other people who, when they heard about the blast, sent these e-mails,” he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X