അമ്മായിഅമ്മയും ഭാര്യയും തല്ലി; 40കാരന് നാടുവിട്ടു
ചെന്നൈ: ചാനലിലെ റിയാലിറ്റിഷോയില്‍ രണ്ടാംഭാര്യയും അവരുടെ അമ്മയും കുറ്റപ്പെടുത്തിയതിന് പിന്നാലെ നാല്പതുകാരനെ കാണാതായി.
സ്റ്റുഡിയോ നടത്തുന്ന പ്രിന്‍സ് എന്നയാളാണ് റിയാലിറ്റിഷോയില്‍ ഭാര്യയും അമ്മായിഅമ്മയും അപമാനിച്ചതിനെത്തുടര്‍ന്ന് നാടുവിട്ടത്. സംഭവത്തിന് പിന്നാലെ പ്രിന്‍സിന്റെ സഹോദരി മിനി മൗലി വില്ലിവാക്കം പൊലീസില്‍ പരാതി നല്കി.
ഓഗസ്റ്റ് മുപ്പത് മുതല്‍ പ്രിന്‍സിനെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഓഗസ്റ്റ് മുപ്പതിനായിരുന്നുവത്രേ പ്രശ്നത്തിനാധാരമായ സൊല്ലുവതെല്ലാം ഉണ്മൈ(പറയുന്നതെല്ലാം സത്യം) എന്ന പരിപാടിയുടെ ഷൂട്ടിങ് നടന്നത്.
ഷോയില്‍ പ്രിന്‍സും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഭാര്യയും അമ്മായിഅമ്മയും ഇദ്ദേത്തെ കടന്നാക്രമിക്കുകയായിരുന്നുവത്രേ. അപമാനഭാരത്താല്‍ മനംനൊന്താണ് പ്രിന്‍സ് നാടുവിട്ടതെന്നാണ് സൂചന. പൊലീസിന് ഇതേവരെ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സീടിവിയുടെ തമിഴ് ചാനലിലാണ് ഈ ഷോ നടക്കുന്നത്. നിര്‍മല പെരിയസ്വാമിയാണ് ഇതിന്റെ അവതാരക. സ്വ്ന്തം ജീവിതകഥ പറയനായി പ്രിന്‍സിനും ഭാര്യ മിനിയ്ക്കും ക്ഷണം ലഭിക്കുകയായിരുന്നു. മിനിയുടെ മാതാവ് പ്രേക്ഷകര്‍ക്കൊപ്പം ഗാലറിയിലായിരുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാഗ്വാദം മുറുകിയപ്പോള്‍ അമ്മ ഗാലറിയില്‍ നിന്നും സ്റ്റേജിലേയ്ക്കുവന്ന പ്രിന്‍സിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഭാര്യയും കൂടി. ഈ സമയത്തും ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഈ സംഭവങ്ങളെല്ലാം പരിപാടിയുടെ തിരക്കഥയുടെ ഭാഗമാണെന്ന് കരുതിയ ക്യാമറാ മാനും സംഘവം ഒരു രംഗംപോലും വിടാതെ ചിത്രീകരിച്ചു. പിന്നീട് അവതാരക ഓടി പ്രിന്‍സിന്റെ രക്ഷക്കെത്തുന്നത് കണ്ടപ്പോഴാണ് ക്യാമറ സംഘത്തിന് പ്രശ്നം മനസ്സിലായത്. അതുവരെ ചിത്രീകരണം തുടരുകയായിരുന്നു.
പിന്നീട് കാഴ്ചക്കാരും ചാനല്‍ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നാണ് ഭാര്യയെയും അമ്മായിഅമ്മയെയും ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. പിന്നീട് പ്രിന്‍സ് സ്റ്റുഡിയോയില്‍ നിന്നും പുറത്തുപോവുകയും ചെയ്തു.
പ്രിന്‍സ് ഫോണില്‍ വിളിച്ച് സഹോദരിയോട് കാര്യം പറഞ്ഞു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ആദ്യവിവാഹബന്ധം വേര്പെടുത്തിയതില്പ്പിന്നെയാണ് ഇയാള്‍ മിനിയെ വിവാഹം ചെയ്തത്. കുറച്ചുനാളായി രണ്ടുപേരും പിരിഞ്ഞാണത്രേ താമസിക്കുന്നത്.
ഷൂട്ടിങ്ങിനിടെയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് ചാനലുകാര് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ സംപ്രേഷണം ചെയ്യാറില്ലെന്നും അവര്‍ പറയുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications